KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar

KVARTHA: NEWS IN MALAYALAM

The NEWS- English

Wednesday, May 27, 2009

ചലച്ചിത്രലോകത്തിലേക്ക് വടക്കന്‍കേരളത്തില്‍ നിന്ന് ഒരു നായിക കൂടി

 
 
കാസര്‍കോട്: കാവ്യാ മാധവനും സനൂഷയ്ക്കും പിന്നാലെ വടക്കന്‍ കേരളത്തില്‍ നിന്ന് ചലച്ചിത്രലോകത്തേക്ക് ഒരു താരം കൂടി-ജാനററ് ജയിംസ്. സ്കൂള്‍ കലോത്സവവേദിയില്‍ നിന്നാണ് ജാനററ് അഭ്രാപളിയിലെത്തുന്നത്. 2008 ല്‍ കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഏററവും കൂടുതല്‍ പോയിന്റ് നേടിയ ജാനററ് ജയിംസ് നര്‍ത്തകി കൂടിയാണ്. കലോത്സവത്തില്‍ മോണോ  ആക്ടാണ് മാസ്ററര്‍ പ്ളാന്‍. രാജസേനന്‍ സംവിധാനം ചെയ്യുന്ന ഭാര്യ ഒന്ന് മക്കള്‍ മൂന്ന് എന്ന ചിത്രത്തിലാണ് അരങ്ങേററം. മൂന്നുമക്കളില്‍ മൂത്തവളായ മാളവികയുടെ വേഷമാണ് ജാനററിന്. അച്ഛനായി അഭിനയിക്കുന്നത് രാജസേനന്‍ തന്നെ. അമ്മയുടെ വേഷം സിതാരയ്ക്ക്. തൃശൂര്‍, പാലക്കാട് ജില്ലകളിലായിരുന്നു ഷൂട്ടിംഗ്. ജൂലൈയില്‍ റിലീസ് ചെയ്യും. മുകേഷ്, ശിവജി ഗുരുവായൂര്‍, റഹ് മാന്‍, സിന്ധു മേനോന്‍ എന്നിവരും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഥയും തിരക്കഥയും രാജസേന്റേതാണ്. നിര്‍മാണം അലക്സ്. തളിപ്പറമ്പ് പുഴക്കുളങ്ങരയിലെ വി.ജെ ജയിംസിന്റെയും ജസീന്ത ജയിംസിന്റേയും മകളാണ് ജാനററ്. തളിപ്പറമ്പ് സെന്റ് ജോസഫ് ഹൈസ്കൂളില്‍ നിന്ന് പത്താംതരം പാസായ ജാനററ് പ്ളസ് വണ്‍ പ്രവേശനത്തിന് കാത്തിരിക്കുകയാണ്. അമ്മ ജസീന്ത ജയിംസ് അറിയപ്പെടുന്ന നര്‍ത്തകിയും നൃത്താധ്യാപികയുമാണ്.  ഭരതനാട്യത്തിലെ പ്രകടനത്തിന് ദേശീയ അംഗീകാരം ലഭിച്ചിട്ടുണ്ട്.
കലോത്സവവേദികളിലെ പരിചയം സിനിമാ അഭിനയത്തില്‍ ഏറെ സഹായകരമായതായി ജാനററ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് നന്നായി അഭിനയിക്കാന്‍ കഴിഞ്ഞു. കൊല്ലത്ത് നടന്ന സംസ്ഥാനതല കലോത്സവത്തിലെ പ്രകടനം കണ്ടാണ് രാജസേനന്‍ സിനിമയിലേക്ക് വിളിച്ചതെന്നും ഇനിയും അവസരം ലഭിച്ചാല്‍ അഭിനയം തുടരുമെന്നും ജാനററ് അറിയിച്ചു. മകളെ മുഴുവന്‍സമയ കലാകാരിയാക്കാനാണ് തങ്ങളുടെ താല്പര്യമെന്ന് ജാനററിന്റെ അമ്മ ജസീന്തയും കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.


--
Mujeeb Kalanad

+91 9447746070

www.kasaragodvartha.com

Latest MALAYALAM and English news from your homeland. It is the first & only specialized webportal for local
news. The portal also covers ethnicity, views, art, culture, education, career, sports, business, entertainment, guest, obituary, wedding, techno world, gulf special, media views, articles along with state news, national and world news. Actually it is linking our homeland to Malayalees in Kerala, Karnataka, Maharashtra, Tamilnadu, Delhi, Andrapradesh, Gujarat and the world specially Gulf countries simultaneously
 

No comments:

Post a Comment

 
Copyright © 2011. kasaragodvartha.com | Kasaragod latest MALAYALAM and English news KASARAGOD Vartha, KERALA Vartha . All Rights Reserved